ബാര്‍ബഡോസ് : ആവേശം അലതല്ലിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടി. ഇന്ത്യന്‍ ബൗളര്‍മാര്‍, പ...
ബാര്‍ബഡോസ് : ആവേശം അലതല്ലിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടി.
ഇന്ത്യന്‍ ബൗളര്‍മാര്‍, പ്രത്യേകിച്ച് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്. വിരാട് കോലിയാണ് കളിയിലെ താരം. ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിലെ താരം.
വിരാട് കോലി 59 പന്തില്‍ 76 റണ്‍സ്, അക്സര്‍ പട്ടേല്‍ 31 പന്തില്‍ 47 റണ്‍സ്, ശിവം ദുബേ 16 പന്തില്‍ 27 റണ്‍സ് എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐസിസി ട്രോഫി ഇന്ത്യയ്ക്കു സ്വന്തമാവുന്നത്. ചരിത്രത്തില്‍ രണ്ടാം തവണയാണ് ടി20 ലോകകപ്പ് ഇന്ത്യ നേടുന്നത്.
തോല്‍വിയുടെ നിഴലില്‍ നിന്ന് ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സിനെ ബുംറ പുറത്താക്കിയപ്പോള്‍ മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനെ അര്‍ഷ്ദീപ് പുറത്താക്കി.
ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ടീം സ്കോറാണ് ഇന്ത്യ (176/7) നേിടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു നല്ല തുടക്കം കിട്ടിയെങ്കിലും തുടകത്തിലേ രോഹിതും ഋഷഭ് പന്തും സൂര്യ കുമാര്‍ യാദവും വീണത് തിരിച്ചടിയായി. പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി.പിന്നീട് വിരാട് കോലിയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറയിട്ടത്.
COMMENTS