India bloc MPs not to assist protem speaker
ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറുടെ പാനലില്‍ നിന്ന് പിന്മാറി ഇന്ത്യാ സഖ്യം. കൊടിക്കുന്നില്‍ സുരേഷ്, ടി.ആര് ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരാണ് പ്രോടെം സ്പീക്കറുടെ പാനലില്‍ വന്നിട്ടും പിന്മാറിയവര്.
അര്‍ഹത ഉണ്ടായിട്ടും കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പ്രോടെം സ്പീക്കറാക്കാത്ത ബി.ജെ.പിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഈ വിഷയം ഉയര്‍ത്തിക്കാട്ടി സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് സഭയില്‍ എത്തുന്നത്.
Keywords: protem speaker, INDIA, Protest, Lok Sabha
COMMENTS