ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനായി ഇന്ത്യാ മുന്നണി പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനായി ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തല്‍. എങ്കിലും അദ്ദേഹം അത് നിരസിച്ചതായി പാര്‍ട്ടി നേതാവ് കെസി ത്യാഗി ശനിയാഴ്ച ഇന്ത്യ ടുഡേ ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
'നിതീഷ് കുമാറിന് ഇന്ത്യാ മുന്നണിയില്‍ നിന്ന് പ്രധാനമന്ത്രിയാകാനുള്ള ഓഫര്‍ ലഭിച്ചു. തന്നെ ഇന്ത്യാ ബ്ലോക്കിന്റെ കണ്‍വീനറാകാന്‍ അനുവദിക്കാത്തവരില്‍ നിന്നാണ് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നും ത്യാഗി പറഞ്ഞു.
എന്നാല്‍, നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ഏത് നേതാവോ നേതാക്കളോ എന്ന് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആരുടെയും പേര് പറയാന്‍ ത്യാഗി തയ്യാറായില്ല.
Key Words: India Alliance, Prime Minister, Nitish Kumar
COMMENTS