ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. 100 പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ...
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 36 ആയി ഉയര്‍ന്നു. 100 പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ദുരന്തത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന് മരണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്-ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിബി-സിഐഡി) അന്വേഷണത്തിന് എംകെ സ്റ്റാലിന് ഉത്തരവിട്ടു. മാരകമായ മെഥനോള്‍ അടങ്ങിയ 200 ലീറ്ററോളം അനധികൃത മദ്യം പിടികൂടിയതിന് പിന്നാലെ കെ കണ്ണുക്കുട്ടി (49) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
COMMENTS