ആലപ്പുഴ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടു...
ആലപ്പുഴ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പാ നദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി, നാലാം വാര്‍ഡ് നെരവംതറ, 7-ാം വാര്‍ഡ് കുന്നുമ്മാടി -കുതിരച്ചാല്‍, 10-ാം വാര്‍ഡ് മണലേല്‍ അംബേദ്കര്‍ കോളനി, 11-ാം വാര്‍ഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായി.
തലവടി, മുട്ടാര്‍ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാല്‍ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്.
കുന്നുമ്മാടി - കുതിരച്ചാല്‍ നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേയ്ക്ക് മറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളില്‍ പൊടുന്നനേ ജലനിരപ്പ് ഉയര്‍ന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല. ഇന്നലെ ഉച്ചയോട് കൂടിയാണ് ജലനിരപ്പ് ഉയര്‍ന്ന് വീടുകളില്‍ വെള്ളം കയറിയത്.
Key Words: Heavy Rain, Alert, Flood
COMMENTS