തിരുവനന്തപുരം: സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹി കെ എം സി സി പ്രസിഡന്റുമായ ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കാല് നൂറ്റാ...
തിരുവനന്തപുരം: സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹി കെ എം സി സി പ്രസിഡന്റുമായ ഹാരിസ് ബീരാന് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കാല് നൂറ്റാണ്ടായി രാജ്യ തലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്ന വ്യക്തിയാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിലെത്തിയ ഹാരിസ് ബീരാന് എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ എം എസ് എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എം എസ് എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാന് 1998 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
Key Words; Harris Biran, Rajya Sabha Candidate, Muslim League
COMMENTS