കോട്ടയം: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നേറ്റത്തില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മികച്...
കോട്ടയം: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നേറ്റത്തില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മികച്ച ലീഡോടെയാണ് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ മുന്നേറ്റം. കോട്ടയത്ത് ലീഡ് 62655 കടന്നിരിക്കുകയാണ്.
അതേസമയം, ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയും കോഴിക്കറിയും തയ്യാറാക്കി കാത്തിരിക്കുകയാണ്. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ അത്രയും ആവേശം വേണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചിരുന്നു. പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. താന്‍ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കി. എന്തായാലും പിടിയും കോഴിയും പാഴാകില്ലെന്ന നിലയിലാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന സൂചന.
Key Words: Great Lead, Francis George
COMMENTS