Government formation meetings in New Delhi
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായി രണ്ടു മുന്നണികളും രാജ്യതലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചയില്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്ത ബി.ജെ.പി ടി.ഡി.പി, ജെ.ഡി.യു തുടങ്ങിയ സഖ്യകക്ഷികളുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിട്ട ചര്ച്ചകളിലാണുള്ളത്.
240 സീറ്റുകളാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് നേടാനായത്. ഇതോടെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം അവര്‍ ഉന്നയിക്കും. അതേസമയം പുതിയ തന്ത്രങ്ങളുമായി പ്രതീക്ഷ കൈവിടാതെ ഇന്ത്യ മുന്നണിയും തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ എന്‍.ഡി.എ പക്ഷത്താണെങ്കിലും നേരത്തെ സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു, ടി.ഡി.പി എന്നിവരെയും സ്വതന്ത്രരെയും ഒപ്പംകൂട്ടി സര്‍ക്കാരുണ്ടാക്കാനുള്ള ഇന്ത്യ മുന്നണിയുടെ നീക്കവും തള്ളിക്കളയാനാവില്ല.
Keywords: New Delhi, NDA, INDIA, Government formation
COMMENTS