Besides Suresh Gopi, BJP Kerala General Secretary George Kurien is also confirmed to be in Narendra Modi's third cabinet
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സുരേഷ് ഗോപിക്കു പുറമേ ബിജെപി കേരള ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും നരേന്ദ്രമോഡിയുടെ മൂന്നാം മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന് പങ്കെടുത്തു. ഇതോടെയാണ് അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായത്.
ജോര്‍ജ് കുര്യന് ഡല്‍ഹിയില്‍ തന്നെയുണ്ട്. ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരുന്നത്. ദേശീയ ന്യൂനപക്ഷ കമ്മിഷനില്‍ വൈസ് ചെയര്‍മാനായിരുന്നു അദ്ദേഹം.
ബിജെപി കേരള ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പളളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ളയാളാണ് ജോര്‍ജ് കുര്യന്. ചാനല്‍ ചര്‍ച്ചകളിലൂടെയും അദ്ദേഹം ലയാളികള്‍ക്ക് സുപരിചിതനാണ്.
കേരളത്തില്‍ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ, ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ കൂടിയാണ് ജോര്‍ജ് കുര്യനെ മന്ത്രിസഭയിലെത്തിക്കുന്നത്. അദ്ദേഹത്തിനു ന്യൂനപക്ഷ കാര്യ വകുപ്പില്‍ സഹമന്ത്രി സ്ഥാനം കിട്ടിയേക്കുമെന്നാണ് അറിയുന്നത്.
ഇതേസമയം, സുരേഷ് ഗോപിക്ക് ടൂറിസം അല്ലെങ്കില്‍ സംസ്കാരിക വകുപ്പ് ലഭിക്കുമെന്നാണ് സൂചന. രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഔദ്യോഗിക ക്ഷണവും പ്രധാനമന്ത്രിയുടെ ഫോണ്‍ കോളും എത്തിയതിനു പിന്നാലെ ഭാര്യ രാധികയ്ക്കൊപ്പം സുരേഷ് ഗോപി ഡല്‍ഹിക്കു പോയി.
അദ്ദേഹം (നരേന്ദ്ര മോഡി)തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു എന്നായിരുന്നു- എന്നാണ് കേന്ദ്ര മന്ത്രിസഭാംഗമാകാന്‍ ഡല്‍ഹിക്കു പുറപ്പെട്ട സുരേഷ് ഗോപി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു പ്രതികരിച്ചത്.
ഏത്രയും വേഗം ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഇതേസമയം, കരാര്‍ ഒപ്പിട്ട നാലു സിനികള്‍ തീരാനുള്ളതിനാല്‍ ഉടന്‍ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി.
Summary: Besides Suresh Gopi, BJP Kerala General Secretary George Kurien is also confirmed to be in Narendra Modi's third cabinet. George Kurien attended the tea party organized by the Prime Minister for the appointed ministers. With this, it is certain that he will be in the cabinet.
COMMENTS