Former Indian cricketer David Johnson passed away
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് (52) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ബംഗളൂരുവിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്നാണ് താഴെ വീണത്. അദ്ദേഹത്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
1996 ല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ കീഴിലാണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടെസ്റ്റ് മത്സരങ്ങളടക്കം നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രഞ്ജി ക്രിക്കറ്റില്‍ കര്‍ണ്ണാടകയുടെ താരമായിരുന്നു. നിരവധി നേട്ടങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. വിരമിച്ചശേഷം കോച്ചിംഗിലും സജീവമായിരുന്നു.
Keywords: David Johnson, Indian cricketer, passed away
COMMENTS