ന്യൂഡല്‍ഹി: പതിനെട്ടാമത് ലോക്സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് പതിനൊന്ന് മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്വ...
ന്യൂഡല്‍ഹി: പതിനെട്ടാമത് ലോക്സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് പതിനൊന്ന് മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്.
എന്‍ഡിഎക്കു വേണ്ടി ബിജെപിയുടെ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്. 543 അംഗ പാര്‍ലമെന്റില്‍ 293 പേരുടെ പിന്തുണയാണ് എന്‍.ഡി.എ. സഖ്യത്തിനുള്ളത്. 234 പേരാണ് ഇന്ത്യ സഖ്യത്തിനൊപ്പമുള്ളത്.
ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികള്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സഭയില്‍ ഹാജരായിരിക്കണമെന്ന് എംപിമാര്‍ക്ക് ഇരു മുന്നണികളും വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി ഓം ബിര്‍ളയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് എം.പി.മാരാണ് വൈ.എസ്.ആര്. കോണ്‍ഗ്രസിന് നിലവില്‍ സഭയിലുള്ളത്.
Key Words: Lok Sabha Speaker Election, Kodikkunnil Suresh, Om Birla
COMMENTS