Fire in Kuwait labour camp - 41 people died
മംഗഫ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ 41 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ ആറു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 195 പേരോളം താമസിക്കുന്ന കെട്ടിടത്തില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
തീ പടര്‍ന്നതോടെ ശ്വാസംമുട്ടിയ ആളുകള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇങ്ങനെ ചാടിയ ആളുകളില്‍ പലരും മരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kuwait, Fire, 41 died
COMMENTS