High alert in Vadakara
കോഴിക്കോട്; നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ വടകരയില്‍ അതീവ ജാഗ്രത. ജില്ലയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും.
വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുക്കുന്ന് ജെഡിടി ഇസ്ലാം എജ്യൂക്കേഷന്‍ കോംപ്ലക്സിനു സമീപം ഇന്നു വൈകിട്ടു മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രകടനങ്ങള്‍ വോട്ടെണ്ണല്‍ ദിവസം ഏഴു മണിയോടെ അവസാനിപ്പിക്കണമെന്നും ധാരണയുണ്ട്. ശക്തിയേറിയ പോരാട്ടം നടന്ന വടകരയില്‍ ആരു ജയിക്കും എന്ന് ഉറ്റുനോക്കുകയാണ് കേരളം.
Keywords: Vadakara, Election result, Collector, Police
COMMENTS