കൊച്ചി: മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളായ പറവ ഫിലിംസിനെതിരെ കള്ളപ്പണ ഇടപാടില്‍ ഇ.ഡി അന്വേഷണ...
കൊച്ചി: മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളായ പറവ ഫിലിംസിനെതിരെ കള്ളപ്പണ ഇടപാടില്‍ ഇ.ഡി അന്വേഷണം. നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നിര്‍മ്മാതാവും നടനുമായ സൗബിന് ഷാഹിറിനെയും ചോദ്യം ചെയ്യും.
സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സിറാജ് എന്ന നിര്‍മ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയത്. പണത്തിന്റെ ഉറവിടം ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്.
COMMENTS