തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിനെ വിമര്‍ശിച്ച് ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. പിണറ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിനെ വിമര്‍ശിച്ച് ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം.
പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായെന്നും സിപിഎം ജനങ്ങളില്‍ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനയെന്നും സര്‍ക്കാരും സിപിഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. തുടര്‍ തുടരണം നല്കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുപ്രസംഗം പറയുന്നു.
അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റേയും വക്താക്കളായി സിപിഐഎം നേതാക്കള്‍ നിറഞ്ഞാടിയെന്ന കുറ്റപ്പെടുത്തലിനൊപ്പം ആരോഗ്യ വകുപ്പ് ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ലെന്നും. പൊലീസ് രാജില്‍ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടുവെന്നും വിമര്‍ശനമുണ്ട്.
സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം വന്നത്.
Key Words: CPM, Suprabhatham, Editorial, Pinarayi Vijayan, Lok Sabha Election
COMMENTS