ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ ലോക്സഭാ എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായ...
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ ലോക്സഭാ എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
'ഇത്രയും കാലം കോണ്‍ഗ്രസ് നിഷേധാത്മക മനോഭാവത്തിലായിരുന്നു. തിരഞ്ഞെടുപ്പില്‍ മുഴുവന്‍ തങ്ങള്‍ ഭൂരിപക്ഷം നേടുമെന്ന് അവര്‍ പ്രചാരണം നടത്തി. പക്ഷേ അവര്‍ക്ക് സാഹചര്യം അറിയാം. വരാനിരിക്കുന്ന എക്സിറ്റ് പോളുകളില്‍ വന്‍ പരാജയമായിരിക്കും. അതിനാല്‍ അവര്‍ക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ മുഴുവന്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബഹിഷ്കരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആഭ്യന്തര മന്ത്രി പറഞ്ഞു.
എക്സിറ്റ് പോളുകള്‍ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ,തോല്‍വി കാരണം, അവര്‍ക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതിനാലാണ് അവര്‍ ബഹിഷ്കരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ചുമതലയേറ്റതിനാല്‍ അവര്‍ നിഷേധ മനോഭാവത്തിലാണെന്നും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.
COMMENTS