Chandrayyan -1 director Srinivas Hegde passed away
ബംഗളൂരു: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ - 1 മിഷന് ഡയറക്ടറുമായിരുന്ന ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
2008 ല്‍ ചന്ദ്രനില്‍ ജലം കണ്ടെത്തിയ ചന്ദ്രയാന്‍ 1 മിഷന് ദൗത്യത്തിന്റെ ഡയറക്ടറായിരുന്നു. 1978 മുതല്‍ 2014 വരെ ഐ.എസ്.ആര്.ഒയില്‍ പ്രവര്‍ത്തിച്ച ശ്രീനിവാസ് ഹെഗ്ഡേ ഒട്ടേറെ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Srinivas Hegde, Chandrayyan -1, Director
COMMENTS