According to the India TV-CNX exit poll, the BJP will win five to seven seats out of the 39 parliamentary seats in Tamil Nadu in the Lok Sabha
സ്വന്തം ലേഖകന്‍
ചെന്നൈ : ലോക് സഭാ തിരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ 39 പാര്‍ലമെന്റ് സീറ്റുകളില്‍ ബിജെപി ഇക്കുറി അഞ്ചു മുതല്‍ ഏഴു സീറ്റു വരെ നേടുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്സ് എക്സിറ്റ് പോള്‍ ഫലം. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 16-18 സീറ്റുകളാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസ്: 6-8 എഐഎഡിഎംകെ: 0-1 മറ്റുള്ളവര്‍: 8-1 എന്നിങ്ങനെയാണ് പ്രവചനം. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമ്മില്‍ കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടന്നത്.
ബിജെപി ഇത്തവണ ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി 23 സീറ്റുകളില്‍ മത്സരിച്ചു. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷികളില്‍ പാട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ), തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍), അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) എന്നിവ ഉള്‍പ്പെടുന്നു.
പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്റില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സിറ്റിംഗ് എംപിയായ വി വൈത്തിലിംഗം തോല്‍ക്കുമെന്നു എക്സിറ്റ് പോള്‍ പറയുന്നു. ബിജെപിയുടെ എ നമശ്ശിവായത്തിനാണ് ജയസാദ്ധ്യതയെന്നാണ് പ്രവചനം.
Summary: According to the India TV-CNX exit poll, the BJP will win five to seven seats out of the 39 parliamentary seats in Tamil Nadu in the Lok Sabha elections. DMK, the ruling party in the state, is predicted to win 16-18 seats.
COMMENTS