ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തി...
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ യോഗം വിളിക്കുന്നത്. മണിപ്പൂര്‍ ഗവര്‍ണറെ വിളിച്ചുവരുത്തി സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച് അമിത് ഷാ ചോദിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗം.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപന്‍ ദേക്ക, സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡ്യേ, സുരക്ഷാഉപദേഷ്ടാവ് കുല്‍ദീപ് സിങ്, മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡി ജി പി രാജീവ് സിങ്, അസം റൈഫിള്‍സ് മേധാവി ചന്ദ്രന് നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവതും ആവശ്യപ്പെട്ടിരുന്നു.
മെയ് മൂന്നിന് മണിപ്പൂരില്‍ കുക്കികളും മെയ്തേയി വിഭാഗവും തമ്മില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 225 പേര് മരിച്ചിരുന്നു. 50,000ത്തോളം പേര് വീടുവിട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ പോകാന്‍ നിര്‍ബന്ധിതരായി.
ആഴ്ചകള്‍ക്ക് മുമ്പ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. മോറേയിലെ സ്കൂളില്‍ ഒരാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്.
Key Words: Amit Shah, Manipur conflict, Meeting
COMMENTS