Again driving test reform in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 വര്‍ഷത്തില്‍ നിന്ന് 22 വര്‍ഷമായി പുതുക്കി. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു.
ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. സിഐടിയു നേതാക്കള്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി. ഇതേതുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി ഡ്രൈവിങ് സ്കൂള്‍ സിഐടിയു യൂണിയന് നടത്തുന്ന സമരം അവസാനിപ്പിക്കും.
Keywords: K.B Ganesh Kumar, Driving test, CITU, Concession
COMMENTS