Actor Siddique's son Rasheen Siddique passed away
കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി പടമുകള്‍ പള്ളിയില്‍ വൈകിട്ട് നാലു മണിക്ക് കബറടക്കം നടക്കും.
സാപ്പി എന്നു വിളിപ്പേരുള്ള റാഷിന് മാനസിക വെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയാണ്. സ്പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് മകനെ വിശേഷിപ്പിച്ചിരുന്നത്.
നടന്റെ മൂത്ത മകനായ റാഷിനെ കൂടാതെ ഷഹീന് സിദ്ദിഖ്, ഫര്ഹീന് സിദ്ദിഖ് എന്നീ രണ്ടു മക്കള്‍കൂടി സിദ്ദിഖിനുണ്ട്. ഇതില്‍ ഫര്ഹീന് നടനാണ്.
Keywords: Rasheen Siddique, passed away, Actor Siddique, Son
COMMENTS