Actor Darshan's farm house manager found dead
ബംഗളൂരു; കന്നഡ നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദര്ശന് തൂഗുദീപയുടെ ഫാം ഹൗസ് മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി. ദര്‍ശന്റെ ബംഗളൂരുവിലെ ഫാം ഹൗസ് നോക്കി നടത്തുന്ന ശ്രീധറിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്നുള്ള ഇയാളുടെ ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മരണവും രേണുകാസ്വാമി കൊലക്കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് അന്വേഷണസംഘം.
അതേസമയം രേണുകാസ്വാമി കൊലക്കേസില്‍ നടന് ദര്ശന്, നടി പവിത്ര ഗൗഡ ഉള്‍പ്പടെ 17 പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Keywords: Actor Darshan, Farm house manager, Dead
COMMENTS