ശ്രുതിയുടെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കുട്ടിക്കാലം മുതല്‍ താന്‍ എങ്ങനെയാണ് ആര്ത്തവത...
ശ്രുതിയുടെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കുട്ടിക്കാലം മുതല്‍ താന്‍ എങ്ങനെയാണ് ആര്‍ത്തവത്തെ അഭിമുഖീകരിച്ചതെന്ന് പറയുകയാണ് താരം. തനിക്ക് ഹോര്‍മോണല്‍ പ്രശ്നമുണ്ടെന്ന് മനസിലാകുന്നത് തന്റെ ഇരുപത്തിയാറാം വയസിലാണ് എന്നാണ് ശ്രുതി പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ അവസ്ഥ നേരിടുകയാണ്.
തനിക്ക് നേരത്തെ തന്നെ എന്‍ഡോമെട്രിയോസിസും ഡിസ്മെനോറിയയും ഉണ്ട്. അതിന് പുറമെയാണ് പിസിഒഡിയും നേരിടേണ്ടി വരുന്നതെന്നാണ് ശ്രുതി പറയുന്നത്. താന്‍ സാധാരണ ചെയ്യാറുള്ള അള്‍ട്രാ സ്കാനിങിന് ശേഷമാണ് ആ പട്ടികയില്‍ ഇനി പിസിഒഡിയും ഉണ്ടെന്ന് മനസിലായതെന്ന് ശ്രുതി പറയുന്നു. അത് മൂലം തനിക്ക് വയറു വേദനയും വയറു വീര്‍ക്കുന്ന അവസ്ഥയും രോമ വളര്‍ച്ചയും നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. വണ്ണം കൂടിയത് കാരണം വര്‍ക്കൗട്ടും, ഡയറ്റും, ഭക്ഷണ ക്രമീകരണവും നടത്തി.
മദ്യവും കഫീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയത് ഗുണം ചെയ്തുവെന്നും ശ്രുതി പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പിസിഒസ്സിന് വേണ്ടി മാത്രം ചികിത്സ ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നും എന്നാല്‍ തന്റെ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമില്ലെന്നാണ് ശ്രുതി പറയുന്നത്.
Key Words:Shruti Haasa, Movie, PCOD
COMMENTS