ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉ...
ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറാണ് ക്രൂരകൊലപാതകം ചെയ്തത്.
കൂലിപ്പണിക്കാരിയായ അമ്മയ്ക്കൊപ്പം അമ്മയ്ക്കൊപ്പം റൈസ് മില്ലിന് പുറത്ത് ഉറങ്ങുമ്പോള്‍ രാത്രി 11 മണിയോടെയാണ് സംഭവം. പ്രതിയായ ബല്‍റാം ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് ബല്‍റാം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തോളില്‍ കയറ്റി ഇരുട്ടുള്ള ഒരു പ്രദേശത്ത് കൂടി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബല്‍റാം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ഇടയ്ക്ക് ഉറക്കം ഉണര്‍ന്ന അമ്മ കുട്ടിയെ കാണാതെ അന്വേഷിക്കുകയും ആളുകളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. പിന്നീട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ബല്‍റാമിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
COMMENTS