ഇടുക്കി: രണ്ടു വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവ് അന...
ഇടുക്കി: രണ്ടു വയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവ് അന്‍പത്തിയാറ് കോളനിയില്‍ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു മകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. സന്തോഷിന്റെ ഭാര്യയുടെ സഹോദരന്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
Key Words: Petrol, Fire
COMMENTS