തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ വരാന്തയില്‍ മേല്‍ച്ചുവരില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു വീണ് അപകടം. റൂഫ് അടര്‍ന്നത് ദേഹത്ത് വീണ് സുരക്ഷ...
തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ വരാന്തയില്‍ മേല്‍ച്ചുവരില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു വീണ് അപകടം. റൂഫ് അടര്‍ന്നത് ദേഹത്ത് വീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. നിയമസഭയിലെ ഡോക്ടര്‍ എത്തി ആവശ്യമായ ചികിത്സ നല്കി.
വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സഭ സമ്മേളിക്കുന്ന ഹാളിനകത്തേക്ക് കയറുന്ന കവാടത്തിന് പുറത്തുള്ള വരാന്തയിലെ മേല്ഭാഗത്തു നിന്നാണ് റൂഫ് അടര്‍ന്ന് വീണത്.
ഈ സമയം ഇവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കൈയ്ക്ക് നിസാര പരിക്കേറ്റു. സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു സംഭവം.
Key Words: Ceiling Fell off , Niyamasabha
COMMENTS