55 dead in Tamilnadu Kallakurichi hooch tragedy
ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 55 ആയി ഉയര്‍ന്നു. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
കള്ളാക്കുറിച്ചി, ജിപ്മര്‍, സേലം, മുണ്ടിയമ്പാക്കം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 165 പേരോളമാണ് ചികിത്സയിലുള്ളത്. ഇതില്‍ 30 ഓളം പേരുടെ നില ഗുരുതരവുമാണ്.
സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
Keywords: Kallakurichi hooch tragedy, 55 dead, Government
COMMENTS