40 bullets found in Tamil actor Karunas
ചെന്നൈ: തമിഴ് നടനും മുന്‍ എം.എല്‍.എയുമായ കരുണാസില്‍ നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് കരുണാസില്‍ നിന്ന് 40 ഓളം വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. തിരുച്ചിറപ്പള്ളിയിലേക്ക് പോകാനായാണ് നടന് വിമാനത്താവളത്തിലെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ നടന്റെ ലഗേജ് പരിശോധിക്കുന്നതിനിടെ അപായ സൈറണ്‍ മുഴങ്ങിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് നടന് യാത്രാനുമതി നിഷേധിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നെങ്കിലും വെടിയുണ്ടകള്‍ നല്കാന് മറന്നുപോയെന്നായിരുന്നു ഇതേക്കുറിച്ചുള്ള നടന്റെ വിശദീകരണം.
Keywords: Tamil actor Karunas, 40 bullets, Chennai airport
COMMENTS