കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ രണ്ട്, 16, 19 വാര്‍ഡുകളില്‍ ...
കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ രണ്ട്, 16, 19 വാര്‍ഡുകളില്‍ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ. സി.ആര്.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ.
പൂതാടി പഞ്ചായത്തില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് മൂന്നു വാര്‍ഡുകളില്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂണ്‍ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ രാത്രി അതീവ ജാഗ്രത പാലിക്കണം.
നിയന്ത്രണ പരിധിയില്‍ ആളുകളുടെ സംഘം ചേരല്‍ കര്‍ശനമായി നിരോധിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത് കെ രാമനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Key Words: Wayanad, 144, Tiger
COMMENTS