അല്‍ത്താഫ് സലിം അനാര്‍ക്കലി എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'മന്ദാകിനി'യിലെ 'ഉള്ളം തുടിക്കണ്' എന്ന പ്രണയഗാനം എത്തി. ബ...
അല്‍ത്താഫ് സലിം അനാര്‍ക്കലി എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'മന്ദാകിനി'യിലെ 'ഉള്ളം തുടിക്കണ്' എന്ന പ്രണയഗാനം എത്തി.
ബിബിന്‍ അശോക് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രമ്യത് രാമന് ആണ് രചനയും ആലാപനവും. അല്‍ത്താഫ് സലീമിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഈ ഗാനത്തില്‍. പ്രണയ നായകനായി ഈ ഗാനത്തില്‍ എത്തുന്ന അല്‍ത്താഫിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അത്രമാത്രം സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.
ഗണപതി എസ് പൊതുവാള്, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന് ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ട്രെന്‍ഡിംഗില്‍ ആണ്. ഡബ്സി ആലപിച്ച 'വട്ടേപ്പം' സ്പോട്ടിഫൈയില്‍ ഇലുമിനാന്റി ഗാനത്തെ പിന്തള്ളി ആദ്യ സ്ഥാനത്ത് എത്തിയിരുന്നു.
ചിത്രത്തിന്റെ തിരക്കഥ, സംവിധാനം വിനോദ് ലീലയാണ്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് ആണ് നിര്‍മ്മാണം. ബിബിന്‍ അശോക് ആണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
Key Words: 'Mandakini', Song
COMMENTS