ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയും ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ...
ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയും ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭര്‍ത്താവ് നല്കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന് എന്ന യുവതിയെ സിയോഹാര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു
ഭാര്യ തന്നെ മയക്കുമരുന്ന് നല്കി കൈകാലുകള്‍ ബന്ധിച്ച ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് കത്തിച്ചതായാണ് ഭര്‍ത്താവ് മനന്‍ സെയ്ദിയുടെ പരാതി. സംഭവത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഭര്‍ത്താവ് പോലീസിന് നല്കി. അതില്‍ മെഹര്‍ ജഹാന് യുവാവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും കാണാം. പിന്നീട് സിഗരറ്റ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ കത്തിക്കുന്നതും വീഡിയോയിലുണ്ട്.
ഭാര്യ തന്നെ മദ്യം നല്കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി അവകാശപ്പെട്ടു.
Key Words: Woman Arrested, Torture, Husband
COMMENTS