ഹജ്ജ് തീര്‍ഥാടന സീസണ് തുടങ്ങിയത് പരിഗണിച്ച് വിസിറ്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിസിറ്റ് വിസയില്‍ സൗദിയിലെത്തിയ സന്ദര്ശകന് ...
ഹജ്ജ് തീര്‍ഥാടന സീസണ് തുടങ്ങിയത് പരിഗണിച്ച് വിസിറ്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിസിറ്റ് വിസയില്‍ സൗദിയിലെത്തിയ സന്ദര്ശകന് വിസ കാലാവധി കഴിയുന്ന മുറയ്ക്ക് തിരികെ പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ മടങ്ങിപ്പോയില്ലെങ്കില്‍ കടുത്ത നടപടിയാണ് സന്ദര്‍ശകനെ കൊണ്ടുവന്ന സ്പോണ്‍സറെ കാത്തിരിക്കുന്നത്. ഇവര്‍ തങ്ങുന്ന കാര്യം അറിയിക്കാന്‍ വൈകിയാല്‍ സ്പോണ്സര്ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഈ നിയമലംഘകന് പ്രവാസിയാണെങ്കില്‍ സൗദിയില്‍ നിന്ന് നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കും.
നേരത്തെ ഹജ്ജ് സീസണില്‍ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയിലേക്ക് വിസിറ്റ് വിസയില്‍ എത്താന്‍ കഴിയില്ല. ഹജ്ജ് സീസണില്‍ വിസിറ്റ് വിസയുള്ള യാത്രക്കാര്‍ക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിരോധനം മെയ് 23 മുതല്‍ ജൂണ്‍ 21 വരെ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Key Words: Visit visa, Saudi Arabia
COMMENTS