ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്ന് സന്തോഷ് ജോര്ജ്ജ്കുളങ്ങരയ്ക്കെതിരെ നടന് വിനായകന്റെ ഫ...
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്ന് സന്തോഷ് ജോര്ജ്ജ്കുളങ്ങരയ്ക്കെതിരെ നടന് വിനായകന്റെ ഫേസ്ബുക് പോസ്റ്റ്.
സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുകയാണെന്നും വിമര്‍ശനം. എന്നാല്‍ വിനായകന്റെ അഭിപ്രായത്തോട് വിയോജിച്ച് നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റിനു കമന്റുമായി എത്തുന്നത്.
ഇന്ത്യയെ മോശമായി കാണിക്കലല്ലെന്നും മറ്റ് രാജ്യങ്ങളിലെ സൗകര്യങ്ങള്‍ ഇന്ത്യയിലും കൊണ്ടുവരാന്‍ വേണ്ടിയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെടുന്നതെന്നും പലരും വിനായകന് മറുപടി നല്കി. സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് എങ്കിലും മുഴുവന്‍ കാണാനും ആളുകള്‍ വിനായകനെ ഉപദേശിക്കുന്നു.
വിനായകന് പങ്കുവെച്ച അഭിപ്രായം ഇങ്ങനെ:
**ഇദ്ദേഹത്തെ നമ്പരുത്*
യുവതീ..യുവാക്കളോട് .....
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.
സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.
യുവതീ യുവാക്കളേ
നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു.
ഇദ്ദേഹത്തെ നമ്പരുത്.
COMMENTS