V.D Satheehsan @ 60
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറുപതിന്റെ നിറവില്‍. വെള്ളിയാഴ്ച അദ്ദേഹത്തിന് അറുപത് വയസ് പൂര്‍ത്തിയാകും. എറണാകുളത്ത് നെട്ടൂരില്‍ ജനിച്ച വി.ഡി സതീശന് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതു മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് വി.ഡി സതീശന്.
ഇത്തവണയും അദ്ദേഹത്തിന്റെ ജന്മദിനത്തിന് ആഘോഷപരിപാടികളൊന്നുമില്ലെങ്കിലും ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം അദ്ദേഹം ഇന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ അദ്ദേഹം യു.എ.ഇ യാത്ര ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് സ്വന്തം മണ്ഡലമായ പറവൂരിലെ ദുരിതബാധിതപ്രദേശങ്ങളില്‍ പ്രവര്ത്തനനിരതനാവുകയായിരുന്നു.
തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വി.ഡി സതീശന് കേരള ഹൈക്കോടതിയില്‍ കുറച്ചുകാലം പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. തുടര്‍ന്ന് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി എം.എല്‍.എയായി തുടരുകയാണ് വി.ഡി സതീശന്.
Keywords: V.D Satheeshan, 60, MLA,
COMMENTS