തിരുവനന്തപുരം : ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. പുലര്‍ച്ചെയാണ് കുന്ന് ഇടിഞ്ഞത്. അതുകൊണ്ട് തന്ന...
തിരുവനന്തപുരം: ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു.
പുലര്‍ച്ചെയാണ് കുന്ന് ഇടിഞ്ഞത്. അതുകൊണ്ട് തന്നെ ആള് അപായം ഒഴിവായി. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്താറുള്ളത്.
വര്‍ക്കലയിലെ തീരദേശ ഭാഗങ്ങളില്‍ രാത്രി മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കുന്നിന്റെ ഭാഗം അടര്‍ന്ന് വലിയ കല്ലുകള്‍ താഴേയ്ക്ക് പതിച്ചു. ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായി ആണ് കുന്ന് ഇടിഞ്ഞു വീണിട്ടുള്ളത്.
Key Words: Varkala Papanasam, Landslide
COMMENTS