പാലക്കാട്: ക്വാറിയിലെ വെള്ളക്കെട്ടില്‍ കാല് വഴുതി വീണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ മക്കളായ പാലക്കാട് പുലാപ്പറ...
പാലക്കാട്: ക്വാറിയിലെ വെള്ളക്കെട്ടില്‍ കാല് വഴുതി വീണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ മക്കളായ പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്റ മകന് മേഘജ് (18), രവീന്ദ്രന്റെ മകന് അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നായിരുന്നു സംഭവം.
വീടിനടുത്ത് ക്വാറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല് വഴുതി വീഴുകയും രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നു. ഇത് കണ്ട മറ്റൊരു സമീപവാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് 12.30 ഓടെ അഭയ് യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലാപ്പറ്റ എം.എന്‍.കെ.എം സ്കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ് മേഘജ്. നെഹ്റു കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്.
Key Words: Death, Accident, Quarry
COMMENTS