Titanic actor Bernard Hill passed away
ലണ്ടന്‍: ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടന് ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് എന്ന കഥാപാത്രമായി തിളങ്ങിയ നടനാണ് ബെര്‍ണാഡ് ഹില്‍. ലണ്ടനിലെ മാഞ്ചസ്റ്ററാണ് സ്വദേശം.
ടൈറ്റാനിക് മാത്രമല്ല `ലോര്‍ഡ് ഓഫ് ദ റിങ്സ്' എന്ന ചിത്രത്തിലൂടെയും ബെര്‍ണാഡ് ലോക ശ്രദ്ധ നേടിയിരുന്നു. 1970 ല്‍ അഭിനയ ജീവിതം ആരംഭിച്ച ബെര്‍ണാഡ് സിനിമയ്ക്കു പുറമെ നാടകത്തിലും ടെലിവിഷനിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി ആളുകള്‍ ബേര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ അനുശോചിച്ചു.
Keywords: Bernard Hill, Titanic, Lord of the rings, London
COMMENTS