ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി ആരംഭിച്ചു. അമ്പലപ്പുഴ താലൂക്കില്‍ ...
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി ആരംഭിച്ചു. അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകള്‍ പുതുതായി ആരംഭിച്ചത്.
തോട്ടപ്പള്ളി മാത്തേരി പെനയേല്‍ ചര്‍ച്ചില്‍ ആരംഭിച്ച ക്യാമ്പില്‍ 180 കുടുംബങ്ങളുണ്ട്. 388 പേര് അന്തേവാസികളായുണ്ട്. പുറക്കാട് പഴയങ്ങാടി നെല്പുരയില് ആരംഭിച്ച ക്യാമ്പില്‍ 29 കുടുംബങ്ങള്‍ ആണുള്ളത്. 116 പേര് ആകെ അന്തേവാസികളായുണ്ട്. പുറക്കാട് കരൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച ക്യമ്പില്‍ 47 കുടുംബങ്ങളിലായി 180 അന്തേവാസികളുണ്ട്.
കഴിഞ്ഞദിവസം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു.അമ്പലപ്പുഴ ആര്യാട് സൗത്ത് വില്ലേജില്‍ തത്തംപള്ളി എല്‍പി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലായി 12 പേരാണ് ഉള്ളത്. ചെങ്ങന്നൂര്‍ വില്ലേജില്‍ ഗവ.യുപിഎസ് കിഴക്കേ നടയില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലായി 14 പേരുണ്ട്.
Key Words: Rain, Kerala, Camp, Alert
COMMENTS