ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. ...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം മാറ്റി.
ഇന്നലെ വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താര്‍ മേഖലയിലൂടെ പോകുമ്പോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. രാഷ്ട്രീയ റൈഫിള്‍സും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. പൂഞ്ചില്‍ ആകമാനം സുരക്ഷ ശക്തമാക്കി.
Key Words: Terror Attack, Jammu & Kashmir, Martyred
COMMENTS