Supreme court about Hemant Soren's bail plea
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചു. അപേക്ഷ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അറസ്റ്റിനെതിരെയാണ് ഹേമന്ത് സോറന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനൊരുങ്ങിയത്. എന്നാല്‍ ഹര്‍ജി സ്വീകരിച്ചാലും തള്ളുമെന്ന് സുപ്രീംകോടതി അറിയിച്ചതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം ജാര്‍ഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കാത്തതാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കാരണം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റേതിനു സമാനമാണ് തന്റെ കേസെന്നും അതിനാല്‍ തനിക്കും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹേമന്ത് സോറന്റെ വാദം. അതേസമയം ഇ.ഡിയുടെ വാദം പൂര്‍ത്തിയായാല്‍ ഇന്നു തന്നെ ഇടക്കാല ജാമ്യത്തില്‍ തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.
Keywords: Supreme court, Hemant Soren, Bail plea, Withdraw
COMMENTS