ന്യൂഡല്‍ഹി: രാജ്യത്തെ സമ്മര്‍ദ്ദപൂരിതമായ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ വി...
ന്യൂഡല്‍ഹി: രാജ്യത്തെ സമ്മര്‍ദ്ദപൂരിതമായ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇഷ്ടമുള്ള ചാനലില്‍ നിങ്ങള്‍ പറയുന്ന വിഷയത്തില്‍ ബിജെപി സംവാദത്തിന് തയ്യാറാണെന്നാണ് പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വെല്ലുവിളിച്ച് സ്മൃതി ഇറാനി പറഞ്ഞത്.
അമേഠിയിലേയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി തീപ്പൊരി പ്രസംഗങ്ങളാണ് നടത്തുന്നത്. മോദി, ബിജെപി വിമര്‍ശനങ്ങള്‍ കടുപ്പിച്ചാണ് പ്രിയങ്ക പ്രചാരണം നീക്കുന്നത്. അതിനിടെയിലാണ് രാജ്യത്തെ സമ്മര്‍ദപൂരിതമായ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ലെന്ന വിമര്‍ശനം പ്രിയങ്ക ഉന്നയിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ സ്മൃതി ഇറാനി പരസ്യ സംവാദത്തിന് വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്.
Key Words: Smriti Irani, Priyanka Gandhi, Debate
COMMENTS