കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 240 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നു. എന്നാലി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 240 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നു. എന്നാലിന്ന് ചെറിയൊരു ആശ്വാസമായി 80 രൂപയുടെ കുറവാണ് ഒരു പവന് സ്വര്‍ണ്ണത്തിന് ഉണ്ടായത്. നിലവില്‍ 53,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്. ഗ്രാമിന് 6625 രൂപയും. 53,080 ആയിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്.
മാര്‍ച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീട് പലപ്പോഴും ഏറ്റക്കുറച്ചിലുകളും ഉണ്ടായിരുന്നെങ്കിലും ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും സ്വര്‍ണവില ഉയരുകയായിരുന്നു.
Key Words: Gold Rate, Kerala, Business
COMMENTS