Siddharth's death case
കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്ത്ഥന് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ 19 വിദ്യാര്‍ത്ഥികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ആത്മഹത്യ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്കിയതിനാല് തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകായിരുന്നു.
തങ്ങളാണ് സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമെന്ന ആരോപണം നിഷേധിച്ച പ്രതികള്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബയും കക്ഷിചേര്‍ന്നിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്നത് സി.ബി.ഐ ആണ്. പൊലീസിനോടും സി.ബി.ഐയോടും കോടതി കേസ് ഡയറികള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Siddharth's death case, High court, 19 students, Bail
COMMENTS