തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മുതല്‍ പെയ്ത മഴയില്‍ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടം. കനത്തമഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മുതല്‍ പെയ്ത മഴയില്‍ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടം. കനത്തമഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുകയും മരവിണ് അപകടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമാണ് മഴ ഏറ്റവും ശക്തമായത്. തൊട്ടുപിന്നാലെ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലും രാവിലെ മുതല്‍ മഴ കനത്തിരുന്നു.
കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് പേര്‍ക്ക് ജീവന് നഷ്ടമായി. തെങ്ങ് ദേഹത്തേക്ക് വീണ് ആലപ്പുഴയില്‍ യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന് അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമിന് ജീവന് നഷ്ടമായി. കൂടാതെ, എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് ആണ് മരിച്ചത്.
കൊച്ചിയിലെ കളമശേരിയിലാണ് ഇന്ന് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടുത്തെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്ഫോടനമാണോയെന്ന സംശയവും ഉയരുന്നു. കുസാറ്റ് അധികൃതരടക്കം ഇത്തരത്തിലുള്ള സംശയം പങ്കുവയ്ക്കുന്നുണ്ട്. മണിക്കൂറില്‍ 100 എം എം വരെ മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
Key Words: Heavy Rain, Alert, Red Alert, Kerala Weather Update
COMMENTS