തിരുവനന്തപുരം: വേനല്‍ ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷയുടെ കുളിരുമായി അടുത്ത ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മ...
തിരുവനന്തപുരം: വേനല്‍ ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷയുടെ കുളിരുമായി അടുത്ത ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. നാളെ വൈകിട്ടു മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.
മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. അടുത്ത ആഴ്ച മറ്റു ജില്ലകളിലും മഴ ലഭിച്ചേക്കും. ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജി ല്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍ ഇത്തവണ നല്ല രീതിയില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
COMMENTS