ന്യൂഡല്‍ഹി: താനും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും രാജ്യത്തുടനീളം പാര്‍ട്ടിക്ക് വേണ്ടിയുള...
ന്യൂഡല്‍ഹി: താനും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും രാജ്യത്തുടനീളം പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
'ഞാന്‍ കഴിഞ്ഞ 15 ദിവസമായി റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നു. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി പഴയ ബന്ധമുണ്ട്. അതിനാല്‍, ഞങ്ങള്‍ ഇവിടെ വന്ന് അവരെ സന്ദര്‍ശിച്ച് അവരുമായി ഇടപഴകുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. റിമോട്ട് കണ്ട്രോളിലൂടെ ഇവിടെ വോട്ടെടുപ്പ് ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.' പ്രിയങ്ക പറഞ്ഞു.
മാത്രമല്ല, തങ്ങള്‍ രണ്ടുപേരും മത്സരിച്ചാല്‍ കുറഞ്ഞത് 15 ദിവസമെങ്കിലും അവരവരുടെ മണ്ഡലങ്ങളില്‍ നീക്കിവെക്കേണ്ടി വരുമായിരുന്നുവെന്നും രാജ്യം മുഴുവന്‍ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതിയെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ പറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു പ്രിയങ്ക.
COMMENTS