Court notice against actress Kareena Kapoor
മുംബൈ: ഗര്‍ഭകാല ഓര്‍മ്മകുറിപ്പ് പുസ്തകമാക്കിയ നടി കരീന കപൂര്‍ നിയമക്കുരുക്കില്‍. പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്കുപയോഗിച്ചതാണ് കുരുക്കായത്. നടിക്ക് മധ്യപ്രദേശ് ഹൈക്കോടതി വക്കീല്‍ നോട്ടീസ് അയച്ചു. `കരീന കപൂര്‍ പ്രെഗ്നന്‍സി ബൈബിള്‍' എന്നാണ് പുസ്തകത്തിന്റെ പേര്.
ഇതിനെതിരെ ജബല്‍പൂര്‍ സ്വദേശിയായ അഭിഭാഷകന് ക്രിസ്റ്റഫര്‍ ആന്റണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗര്‍ഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Pregnancy book , Name, Court notice, Kareena Kapoor
COMMENTS