Prajwal Revanna arrested in Bengaluru
ബംഗളൂരു: പീഡനക്കേസില്‍ അകപ്പെട്ട ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ വച്ചാണ് പ്രജ്വല്‍ അറസ്റ്റിലായത്. ആരോപണം ഉയര്‍ന്ന ഉടന്‍ ഇയാള്‍ രാജ്യംവിട്ടിരുന്നു.
തുടര്‍ന്ന് 34 ദിവസത്തോളം വിദേശത്തു തങ്ങിയ പ്രജ്വല്‍ കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ നിന്നും ബംഗളൂരുവിലെ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇയാളുടെ മെഡിക്കല്‍ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണസംഘം മറ്റ് നടപടികളിലേക്ക് കടക്കും.
Keywords: Prajwal Revanna, Arrest, Bengaluru, Airport
COMMENTS