Police notice to T.G Nandakumar
ആലപ്പുഴ: ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന് പുന്നപ്ര പൊലീസ് നോട്ടീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. ഈ മാസം ഒന്‍പതിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
നേരത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും തിരിച്ചു നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇത് ശോഭ സുരേന്ദ്രന് അംഗീകരിക്കുകയും ഭൂമി വില്‍ക്കാനുള്ള കരാറിലാണ് 10 ലക്ഷം വാങ്ങിയതെന്നും പിന്നീട് ബാക്കിതുകയുമായി വന്നിട്ടില്ലെന്നും ശോഭ പറഞ്ഞിരുന്നു. ഇതിനു പുറമെ ശോഭ ബി.ജെ.പി വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഉദ്ദേശിച്ചിരുന്നതടക്കമുള്ള ആരോപണങ്ങളും നന്ദകുമാര്‍ ഉന്നയിച്ചിരുന്നു.
Keywords: POlice, Notice, T.G Nandakumar, BJP, LDF
COMMENTS