Police action about Swati Maliwal assault case
ന്യൂഡല്‍ഹി: എ.എ.പി എംപി സ്വാതി മലിവാളിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയില്‍ മര്ദ്ദനമേറ്റകേസില് തുടര്‍നടപടികളുമായി പൊലീസ്. ഇതു സംബന്ധിച്ച് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ പൊലീസ് ചോദ്യംചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ചോദ്യംചെയ്യാനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും എന്നാല്‍ സംഭവം നടക്കുമ്പോള്‍ ആ വീട്ടിലുണ്ടായിരുന്ന എല്ലാവരെയും ചോദ്യംചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് എ.എ.പി.
85 വയസിനു മുകളിലുള്ള മാതാപിതാക്കളെ ചോദ്യംചെയ്യാനായി പ്രധാനമന്ത്രി മോദി ഇടപെട്ടുവെന്നാണ് എ.എ.പി ആരോപിക്കുന്നത്. ചോദ്യംചെയ്യല്‍ വാര്‍ത്ത പുറത്തുവന്നതോടെ കെജരിവാളിന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടമായെത്തുന്നുമുണ്ട്. മേയ് 25 നാണ് ഡല്‍ഹിയിലെ വോട്ടെടുപ്പെന്നതും ശ്രദ്ധേയമാണ്.
Keywords: Swati Maliwal assault case, Police, Arvind Kejriwal, Parents
COMMENTS